ലോക പുകയില വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി പള്ളിക്കരയില്‍ പുകയില വിരുദ്ധ റാലി നടത്തി. കുമാരപുരം ഹെല്‍ത്ത് സെന്ററിന്റെയും പള്ളിക്കര സെന്റ് മേരീസ് കത്തീഡ്രലിലെ വിദ്യാര്‍ഥി പ്രസ്ഥാനത്തിന്റെയും നേതൃത്വത്തിലായിരുന്നു റാലി. പള്ളിയില്‍ നിന്നാരംഭിച്ച റാലി ടൗണ്‍ ചുറ്റി പാരിഷ്ഹാളില്‍ സമാപിച്ചു. തുടര്‍ന്ന് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എന്‍. മുരളീധരന്‍ പുകയില, മദ്യം, മയക്കുമരുന്ന് എന്നിവ ഉപയോഗിച്ചാലുണ്ടാവുന്ന ദൂഷ്യങ്ങളെക്കുറിച്ച് ക്ലാസെടുത്തു.ഫാ. ഇ.സി. വര്‍ഗീസ് കോറെപ്പിസ്‌കോപ്പ, ഫാ. ബാബു വര്‍ഗീസ്, വിദ്യാര്‍ഥി പ്രസ്ഥാനം സെക്രട്ടറി എല്‍ദോ ബേബി യൂത്ത് അസോസിയേഷന്‍ സെക്രട്ടറി സണ്ണി വര്‍ഗീസ്, എന്നിവര്‍ നേതൃത്വം നല്‍കി. 300 പേര്‍ പങ്കെടുത്തു.