മാര്‍ ഗ്രിഗോറിയോസ് യാക്കോബായ വിദ്യാര്‍ഥിപ്രസ്ഥാനം പള്ളിക്കര മേഖല ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചു.
പള്ളിക്കര സെന്റ് മേരീസ് കത്തീഡ്രലില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് ഡോ. കുര്യാക്കോസ് മാര്‍ തെയോഫിലോസ് മെത്രാപ്പോലീത്ത ഉദ്ഘാടനംചെയ്തു. മേഖലാ പ്രസിഡന്റ് ഫാ. ബാബു വര്‍ഗീസ് അധ്യക്ഷനായി. 20 പള്ളികള്‍ ഉള്‍പ്പെടുന്നതാണ് പള്ളിക്കര മേഖലാ വിദ്യാര്‍ഥിപ്രസ്ഥാനം യൂണിറ്റ്.
ചടങ്ങില്‍ ഫാ. ഏലിയാസ് പോള്‍, വി.ജെ. ഐസക്, എം.കെ. വര്‍ഗീസ്, സണ്ണി വര്‍ഗീസ്, ജേക്കബ് കല്ലാപ്പാറ എന്നിവര്‍ സംസാരിച്ചു.